ഇ. അഹമ്മദിെൻറ സ്വീകാര്യതക്ക് പിന്നിൽ ഫലസ്തീനികൾക്കായുള്ള പോരാട്ടം –ഉപരാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഫലസ്തീനികളുടെ ലക്ഷ്യത്തിനായി അന്തർദേശീയ തലത്തിൽ പോരാടിയ നേതാവായിരുന്നു ഇ. അഹമ്മദ് എന്നും അറബ് സമൂഹത്തിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതക്ക് അതാണ് കാരണമെന്നും ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ കെ.എം.സി.സി ഡൽഹി ഘടകം സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്ര തലത്തിൽ ഉന്നതങ്ങളിൽ ചെന്ന് ഇടപെടാൻ അസാമാന്യ ധൈര്യമായിരുന്നു ഇ. അഹമ്മദിനെന്നും അതിെെവകാരികമായ നയതന്ത്ര പ്രതിസന്ധികളുെട രണ്ട് ഘട്ടങ്ങളിലെങ്കിലും യു.പി.എ സർക്കാറിന് അദ്ദേഹത്തെ ആശ്രയിക്കേണ്ടി വന്നുവെന്നും മുൻ പ്രധാനമന്തി ഡോ. മൻമോഹൻ സിങ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ പരമോന്നത ചുമതല വഹിക്കുേമ്പാഴാണ് ജോർഡനിൽനിന്ന് ഇ. അഹമ്മദിെൻറ വിളി ഒരിക്കൽ വന്നതെന്ന് മുൻമുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി അനുസ്മരിച്ചു.
ആ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസാരത്തിൽ വന്നപ്പോൾ തെൻറ പേർ അഹമ്മദ് നിർദേശിച്ചിരുന്നുവെന്ന് ജോർഡൻ രാജാവ് പറഞ്ഞു. അഹമ്മദിെൻറ മരണത്തോട് അങ്ങേയറ്റത്തെ അനാദരവും അവഹേളനവുമാണ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായതെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി പറഞ്ഞു. മക്കൾക്ക് അദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അവസരം നൽകാതിരുന്നത് മനുഷ്യത്വവിരുദ്ധമായ രാഷ്ട്രീയക്കളിയായെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.