ഇ- സിഗരറ്റ് വിൽപന; മലയാളി യുവാവ് ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: ഇറക്കുമതി ചെയ്ത നിരോധിത ഇ- സിഗരറ്റുമായി മലയാളി യുവാവ് ബംഗളൂരു സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി. ദുബൈയിൽ കഴിഞ്ഞിരുന്ന ഷുഹൈബ് എന്ന യുവാവാണ് ദുബൈയിൽനിന്ന് ഡൽഹിയിലേക്ക് ഇ- സിഗരറ്റ് ഇറക്കുമതി ചെയ്തശേഷം കൊറിയർ വഴി ബംഗളൂരുവിലെത്തിച്ച് വിൽപന നടത്തിവന്നത്.
എസ്.ജി പാളയയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഇവ ആവശ്യക്കാർക്കായി പാൻ മസാല കടകളിലൂടെ വിറ്റുവരികയായിരുന്നു. ആറു കോടിയോളം വിലവരുന്ന 6,000 ഇ -സിഗരറ്റാണ് പിടിച്ചെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.