വിറ്റുവരവ് 20 കോടിയിലധികമെങ്കിൽ ഇ- ഇൻവോയ്സ് നിർബന്ധം
text_fieldsന്യൂഡൽഹി: 20 കോടിക്ക് മുകളിൽ വിറ്റുവരവുള്ള കമ്പനികൾ മറ്റ് വ്യാപാര സ്ഥാപനങ്ങളുമായി നടത്തുന്ന എല്ലാ ഇടപാടുകൾക്കും (ബി2ബി) ഏപ്രിൽ ഒന്നു മുതൽ ഇലക്ട്രോണിക് ഇൻവോയ്സ് നിർബന്ധമായിരിക്കുമെന്ന് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) അറിയിച്ചു.
ജി.എസ്.ടി നിയമത്തിന് കീഴിൽ വരുന്ന, 500 കോടിക്ക് മുകളിൽ വിറ്റുവരവുള്ള കമ്പനികളുടെ ബി2ബി ഇടപാടുകൾക്ക് 2020 ഒക്ടോബർ ഒന്നു മുതൽ ഇ-ഇൻവോയ്സ് നിർബന്ധമാക്കിയിരുന്നു. പിന്നീട് 2021 ജനുവരി ഒന്നു മുതൽ ഈ നിബന്ധന 100 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്കും നിർബന്ധമാക്കി. ശേഷം 2021 ഏപ്രിൽ മുതൽ വിറ്റുവരവിന്റെ പരിധി 50 കോടിയായി കുറച്ചു. ഇതാണിപ്പോൾ വീണ്ടും 20 കോടിക്ക് മുകളിൽ വിറ്റുവരവുള്ള എല്ലാ കമ്പനികളുടെ ഇടപാടുകൾക്കും ബാധകമാക്കിയിരിക്കുന്നത്.
അതോടൊപ്പം വിതരണക്കാർക്കും ഏപ്രിൽ ഒന്നു മുതൽ ഇ-ഇൻവോയ്സ് ആവശ്യമാണെന്ന് സി.ബി.സി.ഐ അറിയിച്ചു. ഇ-ഇൻവോയ്സ് സമർപ്പിച്ചില്ലെങ്കിലും ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് (നികുതി ഇളവ്) ലഭിക്കില്ലെന്ന് മാത്രമല്ല അപേക്ഷകൻ പിഴ ഒടുക്കേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.