ലോക്ഡൗണിൽ പുറത്തിറങ്ങാൻ മുഖക്കുരു കാരണമാക്കി യുവാവ്; അപേക്ഷ വൈറൽ
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാനായി മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണും രാത്രികർഫ്യൂവും ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ ഇ -പാസ് നിർബന്ധമാക്കുകയും ചെയ്തിരുന്നു.
നിരവധിപേരാണ് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇ പാസിനായി ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്നത്. അത്തരത്തിൽ ലഭിച്ച ഒരു അപേക്ഷയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. മുഖക്കുരു ചികിത്സിക്കാൻ പുറത്തുപോകണമെന്നാണ് ആവശ്യം. അപേക്ഷയുടെ പകർപ്പ് പങ്കുവെച്ച് ബിഹാറിലെ പർണിയ ജില്ല മജിസ്ട്രേറ്റ് രാഹുൽ കുമാറാണ് ആദ്യം ട്വീറ്റ് ചെയ്തത്.
'ലോക്ഡൗണിൽ ഇ പാസിനായി നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. മിക്കതും അവശ്യ കാര്യങ്ങൾക്കായിരുന്നെങ്കിൽ ചിലത് ഇങ്ങനെയും ലഭിച്ചു. സഹോദരാ നിങ്ങളുടെ മുഖക്കുരു ചികിത്സക്ക് അൽപ്പം കാത്തിരിക്കൂ' -രാഹുൽ കുമാർ ട്വീറ്റ് ചെയ്തു. ഹിന്ദിയിൽ അച്ചടിച്ച അപേക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ആശുപത്രിയിൽ പോകുന്നതിെന്റ കാരണമായി യുവാവ് ചൂണ്ടിക്കാട്ടിയത് മുഖക്കുരു ആയിരുന്നു. സംഭവം വൈറലായതോടെ പ്രതികരണവുമായി നിരവധിേപർ രംഗത്തെത്തി. മിക്കവരും യുവാവിന്‍റെ ആവശ്യത്തെ പരിഹസിച്ച് രംഗത്തെത്തിയപ്പോൾ ചിലർ ആത്മാർഥത ചൂണ്ടിക്കാട്ടിയും പ്രതികരണങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.