ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിലും പാകിസ്താൻ, അഫ്ഗാനിസ്താൻ മേഖലകളിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച വൈകീട്ട് 5.09ഓടെയാണ് റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിന് 245 കിലോമീറ്റർ അകലെ ഭൂനിരപ്പിൽ നിന്ന് 190 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഡൽഹി നഗരത്തിൽ ഉൾപ്പടെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
#Earthquake Magnitude - 6.3; depth 190 Kms, Centre - Hindukush region, Afghanistan. Source - IMD#BeSmartBePrepared pic.twitter.com/o4Q4UOvB7w
— NDMA India (@ndmaindia) December 20, 2019
മഥുര, ലഖ്നോ, പ്രയാഗ് രാജ്, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ മേഖലകളിൽ പ്രകമ്പനത്തെ തുടർന്ന് ജനം പരിഭ്രാന്തരായി.
നാശനഷ്ടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.