ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിൽ ഭൂചലനം; 6.8 തീവ്രത
text_fieldsന്യൂഡൽഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ജുറുമാണെന്നാണ് പ്രാഥമിക നിഗമനം. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലും രാത്രി 10.20ന് ഭൂമികുലുക്കം അനുഭവപ്പെട്ടു. മിനിറ്റുകൾ നീണ്ടുനിന്ന ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പലയിടങ്ങളിലും ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങി. വീടുകളിൽ സാധനങ്ങൾ ഇളകി നിലത്തുവീണതായി സമൂഹമാധ്യമങ്ങളിൽ ചിലർ കുറിച്ചു. ഗാസിയാബാദിൽ വൻ പ്രകമ്പനമാണുണ്ടായത്. ഡൽഹി ഷകർപുർ പ്രദേശത്ത് കെട്ടിടം കുലുങ്ങിയതായി അഗ്നിരക്ഷാസേന അറിയിച്ചു. പാകിസ്താനിൽ ഇസ്‍ലാമാബാദിലും മറ്റു നഗരങ്ങളിലും ഭൂചലനമുണ്ടായി.
അഫ്ഗാനിസ്താന്റെ അതിര്‍ത്തി പ്രദേശമാണ് ജുറും. പ്രഭവ കേന്ദ്രത്തില്‍ നിന്ന് അധികം അകലെയല്ലാത്ത ഇന്ത്യയിലെയും പാകിസ്താനിലെയും മേഖലകളില്‍ ഭൂചലനം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി എന്‍.സി.ആർ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖ്‌സ്താന്‍, പാകിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.