തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം; നാശനഷ്ടങ്ങളില്ല
text_fieldsചെന്നൈ: പ്രളയക്കെടുതികൾ അനുഭവിക്കുന്ന തമിഴ്നാട്ടിലും കർണാടകത്തിലും നേരിയ ഭൂചലം. തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിൽ വെള്ളിയാഴ്ച രാവിലെ 7.39 നാണ് റിക്ടർ സ്കെയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കർണാടകത്തിലെ വിജയപുരയിലും ഭൂചലനമുണ്ടായി. രാവിലെ 6.52നാണ് റിക്ടർ സ്കെയിൽ 3.1 തീവ്രതയിലുള്ള ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം, തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ഭൂചലനത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്. ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രളയത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന ആശങ്കയാണ് ജനങ്ങൾ പങ്കുവെക്കുന്നത്.
മഴക്ക് ശമനമുണ്ടായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് പൂർണമായും ഒഴിഞ്ഞുപോകാത്തതിനാൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.