Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൽവാറിൽ ഭൂകമ്പം;...

ആൽവാറിൽ ഭൂകമ്പം; ഡൽഹിയിലും പ്രകമ്പനം

text_fields
bookmark_border
earthquake
cancel

ജയ്​പൂർ: രാജസ്ഥാനിലെ ആൽവാറിൽ ഭൂകമ്പം. റിക്​ടർ സ്​കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്​ ഉണ്ടായത്​. ഭൂമിക്കടിയിൽ 35 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂകമ്പത്തി​​െൻറ പ്രഭവകേന്ദ്രമെന്നാണ്​ റിപ്പോർട്ട്​.

ഭൂകമ്പത്തി​​െൻറ പ്രകമ്പനം ഡൽഹിയിലെ ചില പ്രദേശങ്ങളിലുമുണ്ടായി. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഭൂകമ്പത്തി​​െൻറ പ്രകമ്പനമുണ്ടായതായുള്ള പോസ്​റ്റുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്​.

ജൂൺ മൂന്നിന്​ നോയിഡയിലും ഭൂകമ്പമുണ്ടായിരുന്നു. റിക്​ടർ സ്​കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്​ അന്നുണ്ടായത്​. തുടർച്ചയായ ചെറു ഭൂകമ്പങ്ങളുണ്ടാവുന്നത്​ ഡൽഹിയിൽ വലിയൊരു ഭൂകമ്പമുണ്ടാവുന്ന​തി​​െൻറ സൂചനയാണെന്ന്​ വിദഗ്​ധർ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakekerala newsmalayalam news
News Summary - Earthquake of Magnitude 4.5 Strikes Alwar in Rajasthan, Strong Tremors Felt in Delhi-NCR-India news
Next Story