പാക്കധീന കശ്മീരിൽ ഭൂചലനം; 26 മരണം, 300 പേർക്ക് പരിക്ക്
text_fieldsഇസ്ലാമബാദ്: പാക്കധീന കശ്മീരിലുണ്ടായ ഭൂചലനത്തിൽ 26 പേർ മരിച്ചു. വടക്കൻ പാകിസ്താനിലും തലസ്ഥാന നഗരിയായ ഇസ് ലാമാബാദിലുംവരെ പ്രകമ്പനമുണ്ടാക്കിയ ചലനത്തിൽ 300ഓളം പേർക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടർന്ന് ഇന്ത്യയിൽ രാജസ ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലടക്കം വീടുകളിൽനിന്നും ഓഫിസുകളിൽനിന്നും ആളുകൾ ചകിതരായി പുറത്തിറങ്ങി.
പാക്കധീന കശ്മിരിലെ മിർപുർ ആണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ വ്യക്തമാക്കി. റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയെന്ന് പാകിസ്താൻ മെറ്റീയറോളജിക്കൽ വകുപ്പ് അറിയിച്ചപ്പോൾ 7.1 രേഖപ്പെടുത്തിയെന്നാണ് പാക് ശാസ്ത്രകാര്യ മന്ത്രി ഫവാദ് ചൗധരി പറഞ്ഞത്.
പാകിസ്താനിലെ മിർപുരിൽ നിരവധി വീടുകൾ തകർന്നതായി െഡപ്യൂട്ടി കമീഷണർ രാജ കൗസർ പറഞ്ഞു. റോഡുകളിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. ചിലയിടങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾ ഗർത്തങ്ങളിൽ പതിച്ചു. രാജ്യത്തെ ആശുപത്രികളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങിയതായി കരസേന മേധാവി ഖമർ ജാവേദ് ബജ്വ അറിയിച്ചു.
മിർപുരിന് സമീപത്തെ മംഗള ഡാം സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവിടുത്തെ ജലവൈദ്യുതി കേന്ദ്രം അടച്ചു. അതിനിടെ, ജെലും കനാൽ തകർന്ന് നിരവധി ഗ്രാമങ്ങൾ പ്രളയത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.