ജി.എസ്.ടി നടപ്പിലാക്കിയത് വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്ന് മോദി
text_fieldsന്യൂഡൽഹി: വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചു കഴിഞ്ഞു. ആവശ്യമെങ്കിൽ ജി.എസ്.ടിയിൽ മാറ്റങ്ങൾ വരുത്തുമെന്നും മോദി പറഞ്ഞു.
വ്യവസായ സൗഹാർദ രാജ്യമായതിലുടെ ഇന്ത്യയിൽ ജീവിതവും സുഖകരമായി. വ്യവസായ സൗഹൃദരാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് ഉയർന്നത് ചിലർക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല. മികച്ച ഭരണമാണ് റാങ്ക് ഉയർത്തിയത്. പരിഷ്കരണം, പരിവർത്തനം, പ്രവർത്തനം എന്നതാണ് സർക്കാറിെൻറ മുദ്രവാക്യമെന്നും മോദി പറഞ്ഞു.
വ്യവസായ സൗഹൃദ രാജ്യങ്ങൾക്ക് ലോകബാങ്ക് നൽകുന്ന റാങ്കിങ്ങിൽ ഇന്ത്യ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 100ാം സ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാര നടപടികളാണ് റാങ്കിങ് ഉയരാൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.