ഇൗസ്റ്റ് ഇന്ത്യ കമ്പനി 2.0; ആമസോൺ സാമ്പത്തിക, വ്യക്തി സ്വാതന്ത്ര്യം കവർന്നെടുക്കുന്നെന്ന് ആർ.എസ്.എസിന്‍റെ പാഞ്ചജന്യ
text_fieldsന്യൂഡൽഹി: ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോൺ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാംപതിപ്പെന്ന് ആർ.എസ്.എസ് മാസികയായ പാഞ്ചജന്യ. സർക്കാറിൽനിന്ന് അനുകൂല നയങ്ങൾക്കായി കോടിക്കണക്കിന് രൂപ കമ്പനി കൈക്കൂലി നൽകിയതായും അവർ ആരോപിച്ചു.
ഒക്ടോബർ മൂന്നിന് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പതിപ്പിലാണ് ആമസോണിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന കവർ സ്റ്റോറി. 'ഇൗസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്ന തലക്കെട്ടിലാണ് ലേഖനം.
'18ാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചെടുക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തെല്ലാം ചെയ്തോ അതേ പ്രവൃത്തികൾ തന്നെയാണ് ആമസോണിേന്റതും' -ലേഖനത്തിൽ പറയുന്നു. ഇന്ത്യൻ വിപണിയിൽ ആമസോൺ കുത്തക സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതിനായി ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തിഗത സ്വതന്ത്ര്യം ഹനിക്കാനുള്ള നടപടികളും ആരംഭിച്ചതായും ലേഖനത്തിലുണ്ട്.
ആമസോൺ വ്യാപാര സൈറ്റിന് പുറമെ വിഡിയോ പ്ലാറ്റ്ഫോമായ ൈപ്രമിനെതിരെയും ലേഖനത്തിൽ വിമർശനങ്ങളുണ്ട്. ആമസോൺ പ്രൈം വിഡിയോയിൽ പ്രദർശിപ്പിക്കുന്ന സിനിമകളും വെബ്സീരിസുകളും ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്നാണ് വിമർശനം.
ആമസോൺ ഇന്ത്യയിൽ നിരവധി സഹസ്ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിന്‍റെ നയങ്ങൾ അനുകൂലമാക്കുന്നതിന് രാഷ്ട്രീയക്കാർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നും അവർ പറയുന്നു. ബിസിനസ് ലോകത്തെ പ്രധാന വിവാദമായ ആമസോൺ -ഫ്യൂചർ ഗ്രൂപ്പ് തർക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
കൂടാതെ ഇന്ത്യയിലെ നിയമവിദഗ്ധർക്ക് ആമസോൺ കൈക്കൂലി നൽകിയതായും ഇന്ത്യയിൽ നിലനിൽക്കുന്നതിന് 2018-20 കാലയളവിൽ 8546 കോടി നിയമ ചെലവുകൾ നേരിടുന്നതിന് വിനി
യോഗിച്ചതായും പറയുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൂടാതെ ആർ.എസ്.എസിന്‍റെ സ്വദേശി ജാഗ്രണൺ മഞ്ചും ആമസോണിന്‍റെ അധാർമിക വ്യാപാരത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.