കിഴക്കൻ ലഡാക്: ചർച്ച തുടരുമെന്ന് ഇന്ത്യ, ചൈന
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുമെന്ന് ഇന്ത്യയും ചൈനയും. ഉന്നതതല സൈനികചർച്ചയിലാണ് ഇക്കാര്യം ആവർത്തിച്ചത്. എന്നാൽ, ചർച്ചയിൽ കൃത്യമായ എന്തെങ്കിലും പരിഹാരനിർദേശം രൂപപ്പെട്ടിട്ടില്ല. ചുഷുൽ-മോൾഡോ അതിർത്തിയിലാണ് 21ാം വട്ട ചർച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷമേഖലകളിൽനിന്ന് പൂർണമായ പിന്മാറ്റം സംബന്ധിച്ച് മുമ്പ് നടന്ന ചർച്ചകളുടെ തുടർച്ചയായായിരുന്നു യോഗം. ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
യോഗം സൗഹാർദപരമായിരുന്നുവെന്നും ആശയവിനിമയവും സൈനിക നയതന്ത്ര സംഭാഷണവും തുടരാൻ ധാരണയായെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദെപ്സാങ്, ദെംചോക് എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തിയിലെ തർക്കത്തിൽ ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്നാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.