രാത്രി കർഫ്യൂക്കിടെ ഭക്ഷണം നൽകാൻ വിസ്സമതിച്ച റസ്റ്റാറന്‍റ് ഉടമയെ വെടിവെച്ചു കൊന്നു; രണ്ടുപേർ അറസ്റ്റിൽ
text_fieldsനോയിഡ: ഗ്രേറ്റർ നോയിഡയിൽ രാത്രി കർഫ്യൂക്കിടെ ഭക്ഷണം നൽകാൻ വിസ്സമതിച്ച റസ്റ്റാറന്‍റ് ഉടമയെ വെടിവെച്ചു കൊന്നു. ഹാപുർ സ്വദേശി കപിലാണ് (27) മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ്, യോഗേന്ദ്ര എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോവിഡ് വ്യാപനം തടയാനായി രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ ഉത്തർപ്രദേശിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാത്രി കർഫ്യു തുടങ്ങിയതിനു പിന്നാലെയാണ് ഇരുവരും റസ്റ്റാറന്‍റിലെത്തിയത്. ഈസമയം റസ്റ്റാറന്‍റ് അടച്ചിരുന്നു. ഇരുവരും ഭക്ഷണം ആവശ്യപ്പെട്ട് കപിലുമായി വാക്കുതർക്കത്തിലായി.
പിന്നാലെ മടങ്ങിപോയ പ്രതികൾ പുലർച്ചെ 3.30ഓടെ തോക്കുമായി റസ്റ്റാറന്‍റിലെത്തി കപിലിനുനേരെ വെടിയുതിർക്കുകയായിരുന്നു. പാരി ചൗക്കിൽ യുവാവ് വെടിയേറ്റു മരിച്ചെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തുന്നത്. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.