രണ്ടില ചിഹ്നം: ശശികല വിഭാഗം വിശദീകരണം നൽകണമെന്ന് തെര. കമീഷൻ
text_fieldsന്യൂഡൽഹി: വിലക്ക് നിലനിൽക്കെ എ.െഎ.എ.എ.ഡി.എം.കെ എന്ന പാർട്ടി പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വി.കെ. ശശികല വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമീഷൻ ചോദിച്ചു. വ്യാഴാഴ്ച 11 മണിക്കകം ഇക്കാര്യത്തിൽ വിശദീകരണം നൽകാനും കമീഷൻ ആവശ്യപ്പെട്ടു. എ.െഎ.എ.ഡി.എം.കെ (അമ്മ) വിഭാഗം ഇപ്പോഴും എ.െഎ.എ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നവും പേരും ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിലടക്കം തുടർന്നും ഇൗ ചിഹ്നമോ പേരോ ഉപയോഗിക്കരുതെന്നും കമീഷൻ നിർദേശിച്ചു. ഏപ്രിൽ ഒമ്പതിന് തമിഴ്നാട്ടിലെ ആർ.കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ശശികല വിഭാഗത്തിന് തൊപ്പിയും വിമത പന്നീർസെൽവം പക്ഷത്തിന് ഇലക്ട്രിക് പോസ്റ്റുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.