ഒരേ സമയം ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കേണ്ടെന്ന് കമീഷൻ
text_fieldsന്യൂഡൽഹി: ഒരേ സമയം ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് നിരോധിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. ഒരാൾക്ക് നിയമസഭയിലും പാർലമെൻറിലും ഒരസേമയം ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ വ്യവസ്ഥചെയ്യുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 33(7) വകുപ്പിന് എതിെര ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കവേയാണ് തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് പരമോന്നത കോടതിയെ അറിയിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാറിെൻറ അഭിപ്രായം തേടിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് കേസ് ജൂൈല ആദ്യ വാരം പരിഗണിക്കാനും തീരുമാനിച്ചു.
ഒരു സ്ഥാനാർഥിക്ക് ഒരു സമയം ഒന്നിലധികം മണ്ഡലത്തിൽ മത്സരിക്കാൻ കഴിയാത്ത തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്ന് കമീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിലവിലെ വ്യവസ്ഥ തുടരണമെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ രണ്ട് മണ്ഡലങ്ങളിലും വിജയിക്കുന്ന സ്ഥാനാർഥി ഒരു സീറ്റ് ഒഴിയുേമ്പാൾ ഉപതെരഞ്ഞെടുപ്പിെൻറ ചെലവ് വഹിക്കുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടുവരണം. നിയമസഭ ഉപതെരഞ്ഞെടുപ്പിന് അഞ്ചു ലക്ഷം രൂപയും ലോക്സഭ ഉപതെരഞ്ഞെടുപ്പിന് 10 ലക്ഷം രൂപയുമാണ് 2004ൽ കമീഷൻ കണക്കാക്കിയ ചെലവ് . കോടതി തങ്ങളുടെ നിർദേശം സ്വീകരിക്കുകയാണെങ്കിൽ കണക്കുകൾ ആനുപാതികമായി ഉയർത്താം. നിയമഭേദഗതി നിർദേശിച്ചുള്ള നിയമ കമീഷെൻറ 255ാം റിപ്പോർട്ടും ഉദാഹരിച്ചാണ് കമീഷൻ നിലപാട് അറിയിച്ചത്. ഇത്തരത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുകാരണം ഉണ്ടാവുന്ന തെരഞ്ഞെടുപ്പ് ചെലവ്, സമയം, വോട്ടർമാർക്കുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്ത് ജനപ്രതിനിധ്യ നിയമത്തിലെ 33(7) വകുപ്പ് മാറ്റി ഒരു സ്ഥാനാർഥിക്ക് ഒരു മണ്ഡലമാക്കാമെന്നാണ് നിയമ കമീഷൻ അഭിപ്രായപ്പെട്ടത്.
കേസിൽ കോടതിയെ സഹായിക്കാൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ സഹായം തേടിയതായും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട സമയം അനുവദിക്കുന്നതായും കോടതി അറിയിച്ചു. ‘ഒരാൾക്ക് ഒരു വോട്ട്’, ‘ഒരു സ്ഥാനാർഥി ഒരു മണ്ഡലം’ എന്നതാണ് ജനാധിപത്യത്തിെൻറ പ്രമാണവാക്യമെന്നിരിക്കെ നിലവിലെ നിയമം ഒരാൾക്ക് ഒേരസമയം രണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അനുവാദം നൽകുന്നതാണെന്നാണ് ഉപാധ്യായ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.