വിവാദ പ്രസ്താവന; പ്രജ്ഞാ സിങ്ങിന് മൂന്നു ദിവസത്തെ പ്രചാരണ വിലക്ക്
text_fieldsന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പരാമർശം നടത്തിയ മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സ്വാധി പ്രജ്ഞാ സിങ് താക്കൂറിനെ പ്രചാരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമീഷൻ. മൂന്ന് ദിവസത്തേക്കാണ് പ്രജ്ഞാ സിങ്ങിനെ തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയത്. വ്യാഴാഴ്ച രാവിശല ആറു മണിമുതൽ 72 മണിക്കൂർ സമയത്തേക്ക് പ്രഞ്ജ പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു.
മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) മേധാവി ഹേമന്ത് കർക്കരെയെ അപമാനിച്ചത് പ്രസ്താവനയും പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് കണ്ടെത്തിയതോടെയാണ് പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തിയത്. തെൻറ ശാപമാണ് കർക്കരെ കൊല്ലപ്പെടാനിടയാക്കിയതെന്നാണ് പ്രജ്ഞ പറഞ്ഞത്.
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രജ്ഞാ സിങ്ങിെൻറ മറ്റൊരു വിവാദ പരാമർശം. ബാബരി മസ്ജിദ് തകർത്തതിൽ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണെന്നും പ്രജ്ഞാ സിങ് വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.