Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ കമ്മീഷൻ...

തെരഞ്ഞെടുപ്പ്​ കമ്മീഷൻ ബി.ജെ.പിയുടെ ബ്രാഞ്ച്​; തേജസ്വി യാദവ്​ മുഖ്യമന്ത്രിയായാൽ അദ്​ഭുതപ്പെടാനില്ല -റാവത്ത്​

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കമ്മീഷൻ ബി.ജെ.പിയുടെ ബ്രാഞ്ച്​; തേജസ്വി യാദവ്​ മുഖ്യമന്ത്രിയായാൽ അദ്​ഭുതപ്പെടാനില്ല -റാവത്ത്​
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമ്മീഷൻ ബി.ജെ.പിയുടെ ബ്രാഞ്ചിനെ പോലെയാണ്​ പ്രവർത്തിക്കുന്നതെന്ന്​ ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവ്​ മുഖ്യമന്ത്രിയായാൽ അദ്​ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പിന്തുണയുമില്ലാതെ ഒരു യുവാവ്​ മൽസരിക്കുകയാണ്​. അയാളുടെ കുടുംബാംഗങ്ങളെല്ലാം ജയിലിലാണ്​. സി.ബി.ഐയും ആദായ നികുതി വകുപ്പും അയാൾക്ക്​ പിന്നിലുണ്ട്​. തേജസ്വി ഭൂരിപക്ഷം വോട്ടുകളും നേടി മുഖ്യമന്ത്രിയായാൽ അദ്​ഭുതപ്പെടാനില്ലെന്ന്​ റാവത്ത്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ കമ്മീഷൻ ബി.ജെ.പിയുടെ മറ്റൊരു ബ്രാഞ്ചാണ്​. അതാണ്​ കോവിഡ്​ വാക്​സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന ബി.ജെ.പി വാഗ്​ദാനത്തിൽ അവർ ചട്ടലംഘനം കാണാതിരുന്നത്​. പങ്കജ്​ മുണ്ടെ ശിവസേനയിൽ ചേരുമെന്ന വാർത്തയെ കുറിച്ച്​ അറിയില്ലെന്നും റാവത്ത്​ പറഞ്ഞു.

ബിഹാറിൽ ഒന്നാംഘട്ട വോ​ട്ടെടുപ്പാണ്​ പൂർത്തിയായത്​​. 55.69 ശതമാനം പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. നവംബർ 3, നവംബർ ഏഴ്​ തീയതികളിലാണ്​ രണ്ട്​, മൂന്ന്​ ഘട്ട വോ​ട്ടെടുപ്പുകളും നടക്കും. നവംബർ 10നാണ്​ വോ​ട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionSanjay RautBJP
News Summary - EC branch of BJP; won't be surprised if Tejashwi Yadav becomes Bihar CM tomorrow: Sanjay Raut
Next Story