തപാൽ ബാലറ്റ് സമൂഹ മാധ്യമത്തിൽ: സി.ആർ.പി.എഫ് ജവാ വോട്ട് റദ്ദാക്കും
text_fieldsബംഗളൂരു: വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുമായുള്ള ചിത്രം സമൂഹ മാധ്യമത്തി ലിട്ട സംഭവത്തിൽ സി.ആർ.പി.എഫ് ജവാെൻറ വോട്ട് റദ്ദാക്കാൻ കർണാടക മുഖ്യ തെരഞ്ഞെടു പ്പ് ഒാഫിസർ നിർദേശം നൽകി. മാണ്ഡ്യയിലെ വോട്ടറായ ജവാൻ ആർ. നായകാണ് സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് ചെയ്തതായി രേഖപ്പെടുത്തി പോസ്റ്റൽ ബാലറ്റ് വെളിപ്പെടുത്തിയത്.
വോെട്ടടുപ്പിെൻറ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതിനെതിരെയാണ് നടപടി. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മാണ്ഡ്യയുടെ ജില്ല തെരഞ്ഞെടുപ്പ് ഒാഫിസറുടെ ചുമതലയുള്ള ഡെപ്യൂട്ടി കമീഷണർ, ഇൗ വിഷയത്തിൽ എന്തു നടപടി സ്വീകരിക്കണമെന്ന് ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമീഷന് കത്തയക്കുകയായിരുന്നു. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന സമയത്ത് ജവാെൻറ വോട്ട് റദ്ദാക്കാനും ഇതേക്കുറിച്ച് കൗണ്ടിങ് ഏജൻറുമാരെ വിവരമറിയിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ മറുപടിക്കത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.