പണമൊഴുകി; വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: പണം വാരിയെറിഞ്ഞ് വോട്ടു പിടിത്തം നടക്കുന്നുവെന്ന് ബോധ്യപ്പെട്ട തമിഴ് നാട്ടിലെ വെല്ലൂർ േലാക്സഭ മണ്ഡലത്തിൽ വ്യാഴാഴ്ച നടക്കാനിരുന്ന വോെട്ടടുപ്പ് തെ രഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. കമീഷെൻറ ശിപാർശ മുൻനിർത്തി രാഷ്ട്രപതി രാംനാഥ് ക ോവിന്ദാണ് തെരഞ്ഞെടുപ്പു റദ്ദാക്കി ഉത്തരവിട്ടത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ ് രു ലോക്സഭ മണ്ഡലത്തിലെ േവാെട്ടടുപ്പ് റദ്ദാക്കുന്നത്.
വെല്ലൂർ ഒഴികെ തമിഴ് നാട്ടിലെ 38 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോെട്ടടുപ്പു നടക്കുക. വെല്ലൂരിലെ തെരഞ്ഞെടുപ്പു തീയതി പിന്നീട് നിശ്ചയിക്കും. അതേസമയം, വെല്ലൂർ ലോക്സഭ മണ്ഡലത്തിെൻറ പരിധിയിൽപെട്ട ആമ്പൂർ, ഗുഡിയാത്തം എന്നീ നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഒാഫിസർ സത്യപ്രദസാഹു അറിയിച്ചു.
പണത്തിെൻറ ദുരുപയോഗം തെരഞ്ഞെടുപ്പിനെ വല്ലാതെ പരിക്കേൽപിക്കുന്നുവെന്ന് പല സ്ഥലങ്ങളിലായി നടന്ന റെയ്ഡുകളിൽ കമീഷന് ബോധ്യപ്പെട്ടിരുന്നു. വെല്ലൂരിൽനിന്ന് കണക്കിൽ പെടാത്ത 11.5 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു റദ്ദാക്കാൻ ഈ മാസം 14ന് കമീഷൻ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. അതിനിടെ, പെരുമാറ്റച്ചട്ടം കാറ്റിൽപറത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, വഴിവിട്ട പോക്കിന് മൂക്കുകയറിടാനുള്ള ശ്രമങ്ങളും തെരഞ്ഞെടുപ്പു കമീഷൻ തുടങ്ങി. വർഗീയ പ്രചാരണവും മറ്റും മുൻനിർത്തി യു.പി
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി മേനക ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് അഅ്സംഖാൻ എന്നിവർക്ക് താൽക്കാലിക പ്രചാരണ വിലക്ക് ഏർപ്പെടുത്തി.
സുപ്രീംകോടതിയുടെ ഇടപെടലാണ് ആർജവമുള്ള നടപടികളിലേക്ക് കടക്കാൻ കമീഷനെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ തുടങ്ങി ഭരണഘടന പദവികളിലിരിക്കുന്നവർതന്നെ പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നതിനു മുന്നിൽ എന്തുചെയ്യണമെന്ന് അറിയാതെ കമീഷൻ കുഴങ്ങി നിന്നപ്പോൾ, അർപ്പിതമായ ചുമതല നിർവഹിച്ചേ മതിയാവൂ എന്ന് സുപ്രീംകോടതി ഒാർമപ്പെടുത്തി. അതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിനും മായാവതിക്കും 72 മണിക്കൂർ വീതവും അഅ്സം ഖാനും മേനക ഗാന്ധിക്കും 48 മണിക്കൂർ വീതവും വിലക്ക് ഏർപ്പെടുത്തിയത്.
ഇേതതുടർന്ന് വ്യാഴാഴ്ച വോെട്ടടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ അവസാന മണിക്കൂർ പ്രചാരണത്തിന് ആദിത്യനാഥിനും മായാവതിക്കും മേനക ഗാന്ധിക്കും അഅ്സംഖാനും കഴിയാതെ വന്നു. രണ്ടാംഘട്ട പ്രചാരണം ചൊവ്വാഴ്ചയാണ് സമാപിച്ചത്. കമീഷെൻറ വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവർക്ക് ഒരു ഇളവും കിട്ടിയില്ല. കമീഷൻ ഉണർന്നുപ്രവർത്തിക്കുന്നതിനെ പ്രശംസിക്കുകയും ഇവരുടെ ഹരജി തള്ളുകയുമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.