Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2017 12:47 AM GMT Updated On
date_range 20 Oct 2017 5:29 AM GMTആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്: ‘രണ്ടില’ ചിഹ്നം മരവിപ്പിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.െഎ.എ.ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചു. വി.െക. ശശികലയുടെയും ഒ. പന്നീർസെൽവത്തിെൻറയും വിഭാഗങ്ങൾ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചതോടെയാണ് കമീഷെൻറ നടപടി. എ.െഎ.എ.ഡി.എം.കെ എന്ന പേരും ഉപയോഗിക്കാൻ പാടില്ല. ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ മാത്രമാണ് മരവിപ്പിക്കൽ. ഭാവിയിൽ കൂടുതൽ വാദം കേട്ട ശേഷം ചിഹ്നം ആർക്ക് കൊടുക്കണമെന്ന് കമീഷൻ അന്തിമ തീരുമാനമെടുക്കും. സ്വതന്ത്ര ചിഹ്നങ്ങൾ തെരഞ്ഞെടുക്കാൻ രണ്ട് പക്ഷക്കാർക്കും വ്യാഴാഴ്ച രാവിലെ 10 മണി വരെ സമയമനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story