തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിക്കായി പ്രവർത്തിക്കുന്നു –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇ.ഡിയും സി.ബി.ഐയും മാത്രമല്ല, തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കാനാരംഭിച്ചെന്ന് കോൺഗ്രസ്. ഹരിയാന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിന് പിന്നാലെയാണ് കമീഷനെതിരെ കോൺഗ്രസിന്റെ രൂക്ഷവിമർശനം. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പ് തീയതി കമീഷൻ മാറ്റിയത് ദൗർഭാഗ്യകരമാണ്.
ബി.ജെ.പിയുടെ പരാജയഭീതി വെളിവാക്കുന്നതാണ് നീക്കമെന്നും കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പറഞ്ഞു. ഹരിയാനയിലെ ജനവിരുദ്ധ ബി.ജെ.പി സർക്കാറിനുള്ള മറുപടിയാവും തെരഞ്ഞെടുപ്പെന്നും ഇത്തവണ കോൺഗ്രസ് സർക്കാർ രൂപവത്കരിക്കുമെന്നും മണിക്കം പറഞ്ഞു.
നേരത്തേ ഒക്ടോബര്‍ ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അവധി ദിവസങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് പോളിങ്ങിനെ ബാധിക്കുമെന്ന് കാണിച്ച് ബി.ജെ.പി കമീഷനെ സമീപിക്കുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ അഞ്ചിലേക്ക് തെരഞ്ഞെടുപ്പ് മാറ്റാൻ കമീഷൻ തീരുമാനിച്ചു. ഹരിയാനയിലെ ബിഷ്ണോയി സമുദായത്തിന് അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചതെന്നാണ് വിശദീകരണം.
പരാജയഭീതി തലക്കുപിടിച്ച ബി.ജെ.പി കാണിക്കുന്ന വെപ്രാളമാണ് നിലവിൽ കാണുന്നതെന്ന് ഹരിയാന എ.െഎ.സി.സി അധ്യക്ഷൻ ദീപക് ബബാരിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.