വോട്ടിങ്ങ് മെഷീൻ: വിശ്വാസ്യത ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ; കൃത്രിമം തെളിയിക്കാൻ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ആംആദ്മി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ തെളിയിക്കാൻ വിദഗ്ധർക്ക് അവസരം നൽകി തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടിങ്ങ് മെഷീനിെൻറ വിശ്വാസ്യത ഉറപ്പിക്കുന്നതിനുള്ള പ്രദർശനം ശനിയാഴ്ച നടക്കും. അതോെടാപ്പമാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ അവസരവും നൽകുക.
വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിക്കാമെന്ന് ഡൽഹി നിയമസഭയിൽ ആംആദ്മി നേതാക്കൾ വിവരിച്ച് ഒരാഴ്ചക്കുള്ളിലാണ് തെരഞ്ഞെടുപ്പ് കമീഷെൻറ പ്രദർശനം. വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിക്കാമെന്ന ആംആദ്മിയുെട വാദങ്ങളെല്ലാം തള്ളിയ തെരഞ്ഞെടുപ്പ് കമീഷൻ മെഷീെൻറ ആദ്യകാല പതിപ്പ് ഉപയോഗിച്ചാണ് കൃത്രിമം കാണിക്കാമെന്ന് തെളിയിച്ചതെന്നും പരിഷ്കരിക്കാത്ത പതിപ്പിൽ എന്തുമാജിക്കും ആവാമെന്നും പറഞ്ഞു.
ആം ആദ്മി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമാണ് മെഷീനിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ശക്തമായ ആരോപണവുമായി ആദ്യം രംഗത്തെത്തിയിരുന്നത്. ഫെബ്രുവരി^മാർച്ചിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ വോട്ടിങ്ങ് ശഷീനിൽ കൃത്രിമം കാണിച്ചാണ് ബി.ജെ.പി വിജയിച്ചെതന്നും ആപ്പ് ആരോപിച്ചിരുന്നു.
മെയ് 12ന് ഏഴ് ദേശീയ പാർട്ടികളുടെയും 48 സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികളെ വിളിച്ച് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ യോഗത്തിനു ശേഷം കൃത്രിമം തെളിയിക്കാനായി പ്രദർശനം സംഘടിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പിറകോട്ട് പോയെന്ന് ആപ്പ് നേതാവ് അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. തുടർന്ന് പ്രദർശനത്തിെൻറ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കമീഷൻ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.