മതവിദ്വേഷ പ്രസംഗം; സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യാ വർധനവിന് കാരണം മുസ്ലിംകളാണെന്ന പരാമർശം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. സാമുദായിക സ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് നോട്ടീസ്. സാക്ഷി മഹാരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരെയും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷെൻറ നടപടി. സംഭവത്തിെൻറ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മീററ്റിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേയാണ് സാക്ഷി മഹാരാജ് വിവാദ പരാമർശം നടത്തിയത്. രാജ്യത്ത് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവർ ഉള്ളതുകൊണ്ടാണ്. ഇതിനാൽ ഏക സിവിൽ കോഡ് സർക്കാർ ഉടൻ നടപ്പാക്കണം എന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ എം.പിക്കെതിരായും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.