അഭിമുഖം: രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷെൻറ നോട്ടീസ്; ചാനലിനെതിരെ കേസ്
text_fieldsന്യൂഡൽഹി: ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയ സംഭവത്തിൽ കോൺഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷെൻറ നോട്ടീസ്. രാഹുൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യപ്രചരണം അവസാനിച്ച ശേഷം ചാനലിന് അഭിമുഖം നൽകിയതിൽ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം വോെട്ടടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റു പ്രചരണപരിപാടികൾക്കും നിയന്ത്രണമുണ്ട്. എന്നാല്‍ ഇത് ലംഘിച്ചാണ് ബുധനാഴ്ച രാഹുൽ ഗുജറാത്തി ചാനലിന് അഭിമുഖം നൽകിയത്. രാഹുലിെൻറ അഭിമുഖം പ്രാദേശിക ചാനൽ സംപ്രേക്ഷണം ചെയ്തതോടെ ദേശീയ മാധ്യമങ്ങടക്കമുള്ളവരും അത് പ്രക്ഷേപണം ചെയ്തു. തുടർന്ന് രാഹുൽ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയായിരുന്നു.
അഭിമുഖം സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ ചാനലുകൾക്കെതിരെ കേസെടുക്കാനും തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു.
അതേസമയം, ബുധനാഴ്ച വൈകിട്ട് വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയിൽ പെങ്കടുത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കമീഷൻ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.