Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2017 6:20 AM IST Updated On
date_range 10 Dec 2017 7:11 AM ISTവോട്ടുയന്ത്രത്തെക്കുറിച്ച സംശയം ഇല്ലാതാക്കണമെന്ന് ഉമർ അബ്ദുല്ല
text_fieldsbookmark_border
ശ്രീനഗർ: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച സംശയം ദൂരീകരിക്കണമെന്ന് ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ല തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ‘‘വോട്ടുയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചന കഥകളിൽ എനിക്ക് സംശയമുണ്ട്. അതോടൊപ്പം, അവയുടെ അപ്രമാദിത്വത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും എെൻറ ഉള്ളിലും ചോദ്യങ്ങളുയരുന്നു’’ -അദ്ദേഹം ട്വീറ്റ് ചെയ്തു. ഗുജറാത്തിൽ വോട്ടുയന്ത്രത്തിൽ തകരാറുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരാതികൾ തെരഞ്ഞെടുപ്പുകമീഷൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story