Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2020 3:04 AM GMT Updated On
date_range 27 Oct 2020 3:04 AM GMTചിന്നു മുന്നു പരാമർശം: ബി.ജെ.പി നേതാവിനോട് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടി
text_fieldsbookmark_border
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്, കമൽനാഥ് എന്നിവർക്കെതിരെ ബി.ജെ.പി നേതാവ് കൈലേഷ് വിജയ് വർഗിയ നടത്തിയ ചിന്നു മുന്നു പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി. പ്രസ്താവനയിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമീഷൻ കൈലേഷ് വിജയ് വർഗിയക്ക് നോട്ടീസ് അയച്ചു.
48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഒക്ടോബർ 14ന് ഇന്ദോറിൽ നടന്ന റാലിയിലാണ് കൈലേഷ് വിജയ് വർഗിയ നേതാക്കൾക്കെതിരെ പരാമർശം നടത്തിയത്.
ദിഗ് വിജയ് സിങ്ങും കമൽനാഥും ഇരട്ട സഹോദരന്മാരാണെന്നാണ് ബി.ജെ.പി നേതാവ് പരാമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story