വോട്ടർമാരുടെ വിവരം ശേഖരിക്കൽ; ആപ്പും തെരഞ്ഞെടുപ്പ് കമീഷനും നേർക്കുനേർ
text_fieldsന്യൂഡൽഹി: വോട്ടർമാരുടെ വിവരം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും കൊമ്പുകോർക്കുന്നു. വിവരം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചില വകുപ്പുകൾക്ക് സർക്കാർ സർക്കുലർ അയച്ചിരുന്നു. എന്നാൽ, ഇൗ നടപടി നിർത്തിവെക്കണമെന്ന് കാണിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ കത്തയച്ചു. എന്നാൽ, വിഷയത്തിൽ ഇടപെടാൻ നിങ്ങൾക്ക് അവകാശമില്ലെന്നായിരുന്നു മനീഷ് സിസോദിയയുടെ മറുപടി. വോട്ടർ െഎ.ഡി ശേഖരിക്കാൻ മൂന്നാംകക്ഷിക്ക് അധികാരമില്ലെന്നാണ് കമീഷെൻറ വാദം.
ഇതര സംസ്ഥാനങ്ങൾ, ബാങ്കുകൾ, മറ്റു സേവനദാതാക്കളെല്ലാം വോട്ടർ െഎ.ഡി ശേഖരിക്കുന്നുണ്ട്. എന്തുകൊണ്ട് ഡൽഹി സർക്കാറിന് മാത്രം പറ്റില്ലെന്ന് അദ്ദേഹം ചോദിച്ചു. ഗോവയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുത്ത തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ൈഹകോടതിയെ സമീപിച്ചു.
2017 ജനുവരിയിൽ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി, കോൺഗ്രസ് പാർട്ടികളിൽനിന്നും പണം വാങ്ങിയാലും ആപ്പിന് വോട്ട് ചെയ്യണമെന്ന കെജ്രിവാളിെൻറ പരാമർശത്തിലാണ് കേസ്. പണം വാങ്ങാൻ വോട്ടർമാരോട് ആഹ്വാനം ചെയ്തതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കമീഷെൻറ നടപടി അർഥശൂന്യമെന്ന് കെജ്രിവാൾ ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.