മോദിക്കെതിരെ വ്യാജ പരാമർശം; കെജ്രിവാളിനും പ്രിയങ്ക ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമീഷൻ്റെ നോട്ടീസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ പരാമർശം നടത്തിയതിന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുവരോടും കാരണം വ്യക്തമാക്കണമെന്നും കമീഷൻ വ്യക്തമാക്കി.
ആം ആദ്മി പാർട്ടിയുടെ ഒദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കെജ്രിവാളിന് നോട്ടീസ് അയച്ചത്. മോദിയും അദാനിയുമുള്ള വീഡിയോയായിരുന്നു ആം ആദ്മി പാർട്ടി പങ്കുവെച്ചത്. പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് വ്യവസായികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വീഡിയോക്കൊപ്പം കുറിച്ചിരുന്നു.
ഐ.ടി നിയമത്തിലെ 66 എ വകുപ്പ് പ്രകാരം പാർട്ടിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാൽ 2015ലെ ശ്രേയ സിംഗാൽ കേസിൽ ഈ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.