ഡൽഹി: ബി.ജെ.പി സ്ഥാനാർഥിക്ക് 48 മണിക്കൂർ പ്രചാരണ വിലക്ക്
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായ കപിൽ മിശ്രക്ക് തെരഞ ്ഞെടുപ്പ് കമീഷെൻറ 48 മണിക്കൂർ പ്രചാരണ വിലക്ക്.
‘ഫെബ്രുവരി എട്ടിന് ഡൽഹിയിൽ ഇന്ത ്യയും പാകിസ്താനും തമ്മിലാണ് മത്സരം’ എന്നതടക്കമുള്ള വിവാദ പ്രസ്താവനകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനാണ് ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ 48 മണിക്കൂർ വിലക്കേർപ്പെടുത്തിയത്. ഡൽഹിയിൽ പലയിടത്തും കൊച്ചുകൊച്ചു പാകിസ്താൻ രൂപപ്പെട്ടിട്ടുണ്ടെന്നും പാകിസ്താനിലേക്കുള്ള പ്രവേശനകവാടം ശഹീൻ ബാഗിലാണെന്നും മിശ്ര ജനുവരി 22, 23 തീയതികളിലെ ട്വീറ്റുകളിൽ കുറിച്ചത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.
സംഭവത്തിൽ മിശ്രയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. വിലക്ക് നിലവിലിരിക്കെ, പൊതുയോഗം, പ്രകടനം, റാലികൾ, റോഡ് ഷോ, അഭിമുഖങ്ങൾ എന്നിവയിലൊന്നും പങ്കെടുക്കാനാവില്ല. തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശത്തെ തുടർന്ന് ഇയാളുടെ വിവാദ പ്രസ്താവന ട്വിറ്റർ നീക്കം ചെയ്തിരുന്നു. ജനങ്ങളിൽ ശത്രുത സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി മോഡൽ ടൗൺ നിയമസഭ മണ്ഡലത്തിലെ സ്ഥാനാർഥിയായ കപിൽ ആം ആദ്മി പാർട്ടി വിട്ട് കഴിഞ്ഞ ആഗസ്റ്റിലാണ് ബി.ജെ.പിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.