ആന്ധ്രയിലെ അഞ്ച് ബൂത്തുകളിൽ മെയ് ആറിന് റീപോളിങ്
text_fieldsഅമരാവതി: ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ മെയ് ആറിന് റീ പോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഗ ുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ ബൂത്തുകളിലാണ് റീ പോളിങ് നടത്തുക.
മെയ് ഒന്നിനാണ് ഇതു സംബന്ധിച്ച നോട്ടീസ് കമീഷൻ പുറത്തിറക്കിയത്. റിട്ടേണിങ് ഓഫീസർമാരും തെരഞ്ഞെടുപ്പ് നിരീക്ഷകരും നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമീഷൻ വ്യക്തമാക്കുന്നു.
മൂന്നു ജില്ലകളിെലയും കലക്ടർമാരാണ് കമീഷന് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 11ന് പ്രദേശങ്ങളിൽ നടന്ന അക്രമ സംഭവങ്ങളും വോട്ടിങ് മെഷീനിലെ തകരാറുകളും മറ്റു സാഹചര്യങ്ങളും വോട്ടർമാർക്ക് ന്യായപൂർവം വോട്ട് ചെയ്യാനുള്ള അന്തരീക്ഷം നൽകിയില്ലെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രകാരമാണ് മെയ് ആറിന് റീപോളിങ് നടത്താൻ തീരുമാനിച്ചത്.
ഏപ്രിൽ 11നായിരുന്നു ആന്ധ്രയിൽ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക് സഭാ മണ്ഡലങ്ങളിലേക്കുമുള്ള പോളിങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.