സാമ്പത്തിക വളർച്ചനിരക്ക്: ഇന്ത്യയെ കടത്തിവെട്ടി ബംഗ്ലാദേശ്
text_fieldsന്യൂഡൽഹി: സാമ്പത്തിക വളർച്ചനിരക്കിൽ ഇന്ത്യയെ കടത്തിവെട്ടി ബംഗ്ലാദേശ്. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിെൻറ (എ.ഡി.ബി) 2019ലെ ഏഷ്യ അവലോകന റിപ്പോർട്ടിലാണ് ഇന്ത്യയെ പിന്തള്ളി ബംഗ്ലാദേശ് മുന്നോട്ട് കുതിക്കുന്നതിെൻറ കണക്കുകളുള്ളത്. 2016-18 കാലയളവിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി)വളർച്ച ക്രമാനുഗതമായി കുറഞ്ഞപ്പോൾ ബംഗ്ലാദേശിൽ ആനുപാതികമായി വർധിക്കുകയാണ് ചെയ്തത്. 2016ൽ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനമായിരുന്നു.
2017ൽ അത് 7.2 ശതമാനം, 2018ൽ 7.0 ശതമാനം എന്നിങ്ങനെ കുറഞ്ഞു. എന്നാൽ, ബംഗ്ലാദേശിൽ 2016ൽ 7.1 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. 2017ൽ അത് 7.3 ശതമാനം, 2018ൽ 7.9 ശതമാനം എന്നിങ്ങനെ കൂടി. 2019ൽ ബംഗ്ലാദേശ് എട്ട് ശതമാനം വളർച്ച നേടുമെന്നാണ് പ്രവചനം. ഇന്ത്യയാകട്ടെ 7.2 ശതമാനം മാത്രം. 2020ൽ ബംഗ്ലാദേശിെൻറ ജി.ഡി.പി 8.1 ശതമാനത്തിലേക്ക് ഉയരുേമ്പാൾ ഇന്ത്യ 7.3 ശതമാനത്തിൽ നിൽക്കും.
2016-20 കാലയളവിൽ ദക്ഷിണേഷ്യയിൽ ബംഗ്ലാദേശ് ആണ് വളർച്ചയിൽ മുന്നിലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സേവനമേഖലയിലെ സുസ്ഥിര മുന്നേറ്റമാണ് കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യക്ക് എട്ട് ശതമാനം വളർച്ച നേടിക്കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.