മോഡിയും ജെയ്റ്റ്ലിയും സാമ്പത്തിക കെടുകാര്യസ്ഥതയുടെ പര്യായമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: യശ്വന്ത് സിൻഹ-ജെയ്റ്റ്ലി വാക്പോര് മുറുകുന്നതിനിടെ ബി.ജെ.പിയുടെ സാമ്പത്തിക നിലപാടിനെ വിമർശിച്ച് കോൺഗ്രസ്. സാമ്പത്തിക കെടുകാര്യസ്ഥതയുടെ പര്യായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
മോഡിണോമികിലും ജെയ്റ്റ്ലിണോമികിലും ജനങ്ങൾ ആകെ ബുദ്ധിമുട്ടുകയാണ്. മോദിയും ജെയ്റ്റ്ലിയും കൂടി സാമ്പത്തിക മേഖലയെ തകർത്തു. അതിനാൽ തന്നെ സാമ്പത്തിക മാന്ദ്യത്തിന്‍റെ പര്യായമാണ് ഇവരെന്നും കോൺഗ്രസ് വക്താവ് റൺദീപ് സുർജെവാല പ്രതികരിച്ചു.
കേന്ദ്ര സർക്കാറിന്‍റെ തെറ്റായ സാമ്പത്തിക നയത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ രംഗത്തെത്തിയതോടെയാണ് ഈ വിഷയത്തിൽ തർക്കം മുറുകിയത്. എന്നാൽ സിൻഹയുടെ വിമർശനത്തെ എതിർത്ത് ജെയ്റ്റ്ലിയും കഴിഞ്ഞ ദിവസം രംഗത്തെത്തി. സർക്കാറിെൻറ നയങ്ങളെ വിമർശിക്കുന്നവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള നേതൃത്വമാണ് രാജ്യം ഭരിക്കുന്നതെന്നുമാണ് ജെയ്റ്റ്ലി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.