Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക പാക്കേജ്​...

സാമ്പത്തിക പാക്കേജ്​ ഉടൻ -നിർമല സീതാരാമൻ

text_fields
bookmark_border
nirmala-sita-2011201
cancel

ന്യൂഡൽഹി: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ്​ ഉടൻ പ്രഖ്യാപിക്കുമെന്ന്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വരുമാന നികുതിയുമായി ബന്ധപ്പെട്ട റി​ട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി നൽകുമ െന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഉടനെ നടപ്പാക്കാനാകുമെന്നും അവർ പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തെ വരുമാന നികുതിയുമായി ബന്ധപ്പെട്ട റി​ട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി 2020 മാർച്ച്​ 31 ആയിരുന്നു. അതാണ്​ ഇപ്പോൾ ജൂൺ 30ലേക്ക്​ നീട്ടി നൽകിയത്​.

കോവിഡ്​ പ്രതിസന്ധി ലോക സാമ്പത്തിക വ്യവസ്​ഥയിൽ വലിയ പരിക്കുകളുണ്ടാക്കുമെന്ന അന്താരാഷ്​ട്ര നാണ്യ നിധി (​ഐ.എം.എഫ്​) അധികൃതരുടെ നിരീക്ഷണം പുറത്ത്​ വന്ന ഉടനെയാണ്​ ധനമന്ത്രിയുടെ പ്രതികരണം. 2020 ൽ കോവിഡ്​ ആഗോള സാമ്പത്തിക മാന്ദ്യത്തിന്​ കാരണാമാകുമെന്നാണ്​ ​ഐ.എം.എഫിന്റെ നിരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamaneconomic crisiscorona viruscorona outbreak
News Summary - economic package soon , says Nirmala Sitharaman
Next Story