സാമ്പത്തിക വിദഗ്ധ ഇഷര്‍ ജഡ്ജ് അഹ്ലുവാലിയ അന്തരിച്ചു
text_fieldsന്യൂഡല്‍ഹി: പ്രശസ്ത സാമ്പത്തിക വിദഗ്ധയും പത്മഭൂഷൺ ജേത്രിയുമായ ഇഷര്‍ ജഡ്ജ് അഹ്ലുവാലിയ (74) അന്തരിച്ചു. ആസൂത്രണ കമീഷന് മുന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്ലുവാലിയയുടെ ഭാര്യയാണ്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. 15 വര്‍ഷമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഓണ്‍ ഇൻറര്‍നാഷനല്‍ ഇക്കണോമിക്സ് റിലേഷന്‍സ് അധ്യക്ഷയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്.
മാസച്യൂസെറ്റ്സ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഇഷർ നഗരവികസനം, വ്യവസായ വികസനം, ഇന്ത്യയിലെ സാമൂഹിക മേഖല വികസനത്തിലെ പ്രശ്നങ്ങൾ എന്നിവയിൽ ഏറെ ഗവേഷണങ്ങൾ നടത്തിയിരുന്നു. 2009ലാണ് ഇവര്‍ക്ക് പത്മഭൂഷൺ സമ്മാനിച്ചത്. മക്കൾ: പവന്, അമന്. '' രാജ്യത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളെയാണ് നഷ്ടമായത്. 'ഇന്ത്യയിലെ വ്യവസായ വളർച്ച' പുസ്തകം അവരുടെ പ്രതിഭക്ക് തെളിവാണ്.'' -മുൻ കേന്ദ്ര മന്ത്രി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.