കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലിൽ സമ്പദ്വ്യവസ്ഥ വീണ്ടും ചലിച്ച് തുടങ്ങിയെന്ന് രാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ വീണ്ടും മുന്നോട്ടുള്ള കുതിപ്പ് തുടങ്ങിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കൃത്യമായ ഇടപെടലാണ് സമ്പദ്വ്യവസ്ഥക്ക് കരുത്തായത്. എല്ലാ സെക്ടറുകളും കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. റിപബ്ലിക് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് രാഷ്ട്രപതിയുടെ പരാമർശം.
ഈ സാമ്പത്തിക വർഷത്തിൽ സമ്പദ്വ്യവസ്ഥയിൽ മികച്ച വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം കഴിഞ്ഞ വർഷത്തെ തിരിച്ചടി മറികടക്കും. കാർഷിക, നിർമാണ മേഖലകളിലെ പുരോഗതിയാണ് സമ്പദ്വ്യവസ്ഥക്ക് കരുത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡുകാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ കുടുംബങ്ങൾ കടന്നു പോയത്. ആരോഗ്യമേഖല കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിന് വലിയ പങ്കുവഹിച്ചു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ആത്മനിർഭർ അഭിയാൻ പദ്ധതി വിജയകരമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മൗലികാവകാശങ്ങൾക്കൊപ്പം കടമകളും നിർവഹിക്കാൻ പൗരൻമാർ തയാറാകണം. കരസേന മേധാവി ബിപിൻ റാവത്തിെൻറ അകാലത്തിലുള്ള മരണത്തിലും രാഷ്ട്രപതി ദുഃഖം രേഖപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.