മുന്നാക്ക സംവരണം: വരുമാന പരിധി മാറും
text_fieldsന്യൂഡൽഹി: പി.ജി മെഡിക്കൽ പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ടുലക്ഷം എന്നത് പുനഃപരിേശാധിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
നാലാഴ്ചക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അതുവരെ നീറ്റ് (പി.ജി)കൗൺസലിങ് നീട്ടിവെക്കുമെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. വരുമാന പരിധി നിശ്ചയിക്കാൻ സമിതിയെ നിയോഗിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
മെഡിക്കൽ പ്രവേശനത്തിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനവും മുന്നാക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനവും സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നീറ്റ് വഴിയുള്ള മെഡിക്കൽ പ്രവേശനത്തിന് എട്ടുലക്ഷം വാർഷിക വരുമാന പരിധി നിർണയിച്ചതിെൻറ യുക്തി ചോദ്യംചെയ്ത സുപ്രീംകോടതി, ഇത് പുനഃപരിേശാധിച്ചില്ലെങ്കിൽ കോടതി ഇടപെടുമെന്ന് വ്യക്തമാക്കി. ഉത്തരവ് മരവിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതേ തുടർന്നാണ് പുനഃപരിശോധനക്ക് തയാറാണെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്.
എന്നാൽ, ഇത് ചോദ്യംചെയ്ത ഹരജിക്കാരുടെ അഭിഭാഷകൻ അരവിന്ദ് ദത്തർ കൗൺസലിങ് ഇനിയും താമസിപ്പിക്കരുതെന്നും സാമ്പത്തിക സംവരണം അടുത്ത അധ്യയന വർഷേത്തക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ട് ഇൗ നിർദേശം സ്വീകരിച്ചുകൂടാ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
ഇപ്പോൾ തന്നെ നവംബർ അവസാനമായി. ഡിസംബർ അവസാനത്തോടെ സർക്കാർ വരുമാന പരിധി നിശ്ചയിച്ചാലും ക്ലാസുകൾ ഫെബ്രുവരി -മാർച്ചിലേ തുടങ്ങൂ. വിദ്യാർഥികൾക്ക് സമയം നഷ്ടപ്പെടുകയാണ്. ഇതും കേന്ദ്രം ആലോചിക്കണം -ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. സർക്കാർ ഭരണഘടനാഭേദഗതിക്കുള്ള ഒരുക്കത്തിലാണെന്നും അതിന് അനുവദിക്കണമെന്നും
എസ്.ജി ആവശ്യപ്പെട്ടപ്പോൾ അത് നിരസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നാലാഴ്ച വലിയൊരു കാലയളവല്ലെങ്കിലും െമഡിക്കൽ പ്രവേശനവും അധ്യയന വർഷവും മാറ്റിവെേക്കണ്ടിവരുമെന്ന ആശങ്ക പ്രകടിപ്പിച്ച കോടതി കേസ് ജനുവരി ആറിലേക്ക് നീട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.