കുന്ദനും സഞ്ജയും ദേശ്മുഖിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിച്ചവരിൽ പ്രധാനികൾ; ജൂലൈ ഒന്നുവരെ ഇ.ഡി കസ്റ്റഡയിൽ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശമുഖിെൻറ വിശ്വസ്തരായ കുന്ദൻ ഷിൻഡെയും സഞ്ജയ് പാലൻഡെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിൽ. ജൂലൈ ഒന്നുവരെ ഇരുവരും കസ്റ്റഡിയിൽ തുടരും.
അനിൽ ദേശ്മുഖിനെതിരെ 100 കോടിയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അനിൽ ദേശ്മുഖിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന പ്രധാനികളാണ് കുന്ദനും സഞ്ജയുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ദേശ്മുഖിെൻറ പേഴ്സണൽ അസിസ്റ്റൻറാണ് കുന്ദൻ. സഞ്ജയ് പേഴ്സണൽ സെക്രട്ടറിയും.
ദേശ്മുഖിെൻറ നാഗ്പുരിലെയും മുംബൈയിലെയും വീട്ടിലും ഒാഫിസുകളിലും നടത്തിയ പരിശോധനക്ക് ശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ്. രണ്ടുപേരുടെയും വീടുകളും ഇ.ഡി പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരെയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മുംബൈയിലെ മാളുകളിൽനിന്നും റസ്റ്ററൻറുകളിൽനിന്നും പ്രതിമാസം നൂറുകോടി പിരിക്കണമെന്ന അനിൽ ദേശ്മുഖിെൻറ ആവശ്യം നിറവേറ്റുന്നതിൽ ഇരുവരും നിർണായക പങ്കുവഹിച്ചതായി ഇ.ഡി കോടതിയെ അറിയിച്ചു. തുടർന്ന് ഇരുവരെയും ജൂലൈ ഒന്നുവരെ കോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
നിലവിൽ അനൽ ദേശ്മുഖിനെതിരായ രണ്ട് ആരോപണങ്ങളിലാണ് ഇ.ഡിയുടെ അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ഇഷ്ടാനുസരണം സ്ഥലം മാറ്റം അനുവദിച്ച് അതിൽനിന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കിയെന്ന ആരോപണത്തിലാണ് ആദ്യ അന്വേഷണം.
രണ്ടാമത്തേത്ത് മുംബൈ പൊലീസ് മുൻ കമീഷണർ പരംബീർ സിങ് ഉന്നയിച്ച ആരോപണങ്ങളിലും. സസ്പെൻഡ് ചെയ്യപ്പെട്ട ഇൻസ്പെക്ടറായ സച്ചിൻ വാസെ അടക്കമുള്ള പൊലീസുകാരോട് റസ്റ്ററൻറുകളിൽനിന്നും ബാറുകളിൽനിന്നും നൂറുകോടി സ്വരൂപിക്കാൻ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.