വിഘടനവാദികൾക്ക് പണം എത്തിക്കൽ: അസ്ലം വാനി അറസ്റ്റിൽ
text_fieldsശ്രീനഗർ: വിഘടനവാദികൾക്ക് ഹവാല പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടനിലക്കാരൻ അസ്ലം വാനി (36) അറസ്റ്റിൽ. ശ്രീനഗറിൽ നിന്നാണ് വാനിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും പൊലീസും ചേർന്ന് അറസ്റ്റ്ചെയ്തത്. വാനിയെ ഇൗ മാസം 14 വരെ റിമാൻഡ് ചെയ്തു. പത്തു വർഷം മുമ്പ് നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ വിഘടനവാദി നേതാവ് ഷബീർ ഷായെ കഴിഞ്ഞ 26ന് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യംചെയ്യലിന് ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെൻറ് പലതവണ അസ്ലം വാനിക്ക് നോട്ടീസ് അയിച്ചിരുന്നു. ഇയാൾ ഹാജരാകാത്തതിനെ തുടർന്ന് എൻഫോഴ്സ്മെൻറ് കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതിയിൽനിന്ന് ജാമ്യമില്ലാ വാറൻറ് സമ്പാദിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. 2005 ആഗസ്റ്റിൽ 65 ലക്ഷം രൂപയുമായി വാനി പിടിയിലായിരുന്നു. ഇതിൽ 50 ലക്ഷം രൂപ ഷബീർ ഷാക്ക് നൽകാനുള്ളതാണെന്ന് വാനി വെളിപ്പെടുത്തിയിരുന്നു. 10 ലക്ഷം രൂപ ജയ്ശെ മുഹമ്മദ് നേതാവ് അബൂബക്കറിന് നൽകാനാണെന്നും അഞ്ചു ലക്ഷം തെൻറ കമീഷനാണെന്നുമായിരുന്നു വെളിപ്പെടുത്തൽ.
ഷബീർ ഷാക്ക് പലതവണയായി 2.25 കോടി കൈമാറിയിട്ടുണ്ടെന്നും വാനി പൊലീസിനോട് പറഞ്ഞു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഷബീറിനെയും ഏഴു വിഘടന വാദികളെയും അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.