കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് മുൻ എം.എൽ.എ സുഖ്പാൽ സിങ് ഖൈറ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് മുൻ എം.എൽ.എ സുഖ്പാൽ സിങ് ഖൈറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് 56കാരനായ സുഖ്പാലിെന കസ്റ്റഡിയിലെടുത്തതെന്ന് ഇ.ഡി അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ സുഖ്പാലിന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. മയക്കുമരുന്ന് കേസിലെ പ്രതികളുമായും വ്യാജ പാസ്പോർട്ട് റാക്കറ്റുമായും സുഖ്പാലിന് ബന്ധമുണ്ടെന്ന് ഇ.ഡി ആരോപിച്ചു.
അതേസമയം, ഇ.ഡിയുടെ ആരോപണങ്ങൾ സുഖ്പാൽ നിഷേധിച്ചു. കേന്ദ്രസർക്കാറിന്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന് കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ ലക്ഷ്യംവെക്കുകയാെണന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നിയമസഭയിൽനിന്ന് അടുത്തിടെയായിരുന്നു സുഖ്പാലിന്റെ രാജി. ആം ആദ്മി പാർട്ടി ടിക്കറ്റിൽ 2017ൽ ഭോലാത്ത് മണ്ഡലത്തിൽനിന്നായിരുന്നു സുഖ്പാലിന്റെ വിജയം. 2019ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയായ എ.എ.പിയിൽനിന്ന് പ്രാഥമിക അംഗത്വം രാജിവെച്ച് സുഖ്പാൽ പഞ്ചാബ് ഏക്ത പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.