790 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്: സുഭിക്ഷ ഉടമ പിടിയിൽ
text_fieldsചെന്നൈ: 790 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ്കേസിൽ സുഭിക്ഷ സൂപ്പർമാർക്കറ്റ് ശൃംഖല ഉടമ ആർ. സുബ്രഹ്മണ്യൻ റിമാൻഡിൽ.
എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഇയാളെ ചെന്നൈ മെേട്രാപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് സുഭിക്ഷ കമ്പനിയുെട ചില്ലറ വിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു.
വൻകിട വായ്പകൾക്കായി ഒരുകൂട്ടം ബാങ്കുകൾ ചേർന്ന് രൂപം നൽകുന്ന ബാങ്ക് കൺസോർട്യത്തിൽ നിന്നാണ് ഇയാൾക്ക് 790 േകാടി രൂപ വായ്പ ലഭിച്ചത്. തുടർച്ചായി തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വായ്പ തിരിച്ചുപിടിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന അപ്പലേറ്റ് ട്രൈബ്യൂണൽ കേസ് എടുത്തിരുന്നു. ബാങ്ക് ഒാഫ് ബേറാഡയുടെ ചെന്നൈ കോർപറേറ്റ് ഫിനാൻഷ്യൽ സർവിസ് ശാഖയിൽനിന്ന് 77 കോടി രൂപയുടെ വായ്പ തട്ടിപ്പ്കേസിൽ സി.ബി.െഎ ഇയാൾക്കെതിരെ മുമ്പ് കേസെടുത്തിരുന്നു.
വ്യാപാരം വിപുലീകരിക്കാൻ ലഭ്യമാക്കിയ വായ്പ ഇയാൾ വകമാറ്റി ചെലവഴിക്കുകയായിരുന്നു. 2002ൽ കള്ളപ്പണം തടയൽ നിയമപ്രകാരമെടുത്ത മറ്റൊരു കേസും നിലവിലുണ്ട്. കമ്പനിയിൽ മുതൽ മുടക്കിയ പലർക്കായി 150ഒാളം കോടി രൂപ നൽകാത്തതിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എടുത്ത കേസിലും ഇയാൾ നിയമനടപടി േനരിടുന്നുണ്ട്.
ഇതിനിടെ സുബ്രഹ്മണ്യെൻറയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള നാലര കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്െമൻറ് കണ്ടുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.