Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.ഡി കേസ്: സിദ്ദീഖ്...

ഇ.ഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

text_fields
bookmark_border
ഇ.ഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
cancel

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ജാ​മ്യാ​പേ​ക്ഷ വാ​ദം പൂ​ർ​ത്തി​യാ​ക്കി ല​ഖ്നോ കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. 45,000 രൂ​പ അ​ക്കൗ​ണ്ടി​ൽ വ​ന്ന സം​ഭ​വ​ത്തി​ൽ ​ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജാ​മ്യാ​പേ​ക്ഷ​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

യു.​എ.​പി.​എ കേ​സി​ൽ സു​പ്രീം​കോ​ട​തി ജാ​മ്യം ന​ൽ​കി​യി​ട്ടും ഉ​ത്ത​ർ​പ്ര​ദേ​ശ്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന സി​ദ്ദീ​ഖ് കാ​പ്പ​ന് ഇ.​ഡി കേ​സി​ൽ​കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ലേ ​ ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ ക​ഴി​യൂ. ദ​ലി​ത് ബാ​ലി​ക കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ഹാ​ഥ​റ​സി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ 2020 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് സി​ദ്ദീ​ഖ് കാ​പ്പ​ൻ അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന്ന് കാ​പ്പ​നെ​യും കൂ​ടെ അ​റ​സ്റ്റി​ലാ​യ കാ​മ്പ​സ് ഫ്ര​ണ്ട് നേ​താ​ക്ക​ളെ​യും യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ കാ​പ്പ​ന് ചീ​ഫ് ജ​സ്റ്റി​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ക​ഴി​ഞ്ഞ മാ​സം ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ന​ല്‍കി​യെ​ങ്കി​ലും ഇ.​ഡി കേ​സ് കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല.

ഇ​തേ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച കാ​പ്പ​ൻ യാ​ത്ര​ചെ​യ്ത വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ​ക്കും ഇ.​ഡി കേ​സു​ള്ള​തി​നാ​ൽ ജ​യി​ൽ​മോ​ച​നം സാ​ധ്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail pleaED caseSidheeq Kappan
News Summary - ED case: Siddique Kappan's bail plea
Next Story