ബിനീഷിെൻറ സുഹൃത്തുക്കളുടെ സാമ്പത്തികവിവരങ്ങൾ ഇ.ഡി ശേഖരിക്കുന്നു
text_fieldsതിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സുഹൃത്തുകളുടെ സാമ്പത്തിക ഇടപാടുകളും വിവരങ്ങളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശേഖരിച്ചുതുടങ്ങി.
ഡ്രൈവർ സുനിൽകുമാർ, സന്തത സഹചാരി കുട്ടപ്പൻ എന്നിവരുടെ സ്വത്ത് വിവരങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷനിലെ പ്രമുഖർക്കും താരങ്ങൾക്കും ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകളുമാണ് പ്രധാനമായും ശേഖരിക്കുന്നത്. വർഷങ്ങളായി ബിനീഷിനൊപ്പമുള്ള മണികണ്ഠനെ ഇ.ഡി കഴിഞ്ഞമാസം കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തിയെങ്കിലും കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാകാം ചോദ്യംചെയ്യൽ എന്നതിനാൽ വിട്ടയക്കുകയായിരുന്നു. സുനിൽകുമാർ ആരംഭിച്ച ആപ്പിൾ ഹോളിഡേയ്സ് കാർ കമ്പനിയും ശംഖുംമുഖത്ത് കുട്ടപ്പൻ നടത്തുന്ന കോഫി ഷോപ്പും ഇ.ഡി നിരീക്ഷണത്തിലാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സുനിൽകുമാറിനും കുട്ടപ്പനും അടുത്തകാലത്തുണ്ടായ വളർച്ചയാണ് ഇരുവരും നോട്ടപ്പുള്ളിയാകാൻ കാരണം. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപിെൻറ അക്കൗണ്ടിലേക്ക് 50 ലക്ഷത്തോളം രൂപയാണ് പല ഘട്ടങ്ങളിലായായി സുനിൽകുമാർ അയച്ചത്. െടക്നോപാർക്കിൽ ഡ്രൈവറായിരുന്ന സുനിൽകുമാർ ബിനീഷിെൻറ ഡ്രൈവർ ആയതോടെയാണ് വൻ സാമ്പത്തിക പുരോഗതി കൈവരിക്കുന്നത്. റേഞ്ച് റോവർ, ഒൗഡി മുതൽ 10 ഓളം ആഡംബര വാഹനങ്ങളാണ് സുനിൽകുമാറിെൻറ പേരിലുള്ള ആപ്പിൾ ഹോളിഡേയ്സിനുള്ളത്. െക.സി.എക്ക് വേണ്ട വാഹനങ്ങൾ നൽകുന്നത് സുനിൽകുമാറാണ്. കവടിയാറിൽ നടക്കുന്ന ജിമ്മിനെ പറ്റിയും അന്വേഷണമുണ്ട്. കേരള ക്രിക്കറ്റിലെ താരങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജിമ്മിലെ നിത്യസന്ദർശകരാണെന്ന വിവരവും ചിത്രങ്ങളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. 14 സിനിമകളുടെ നിർമാണത്തിൽ പരിശോധന തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില നിർമാതാക്കളെ അടുത്തദിവസംതന്നെ കൊച്ചി ഓഫിസിലേക്ക് വിളിക്കുമെന്നാണ് വിവരം.
അടുത്തിടെ ടെക്നോപാർക്കിനു സമീപം ഹോട്ടൽ ആരംഭിച്ച ക്രിക്കറ്റിലെ താരങ്ങളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.ഹോട്ടൽ ഉദ്ഘാടനം ബിനീഷിെൻറ മാതാവ് വിനോദിനിയായിരുന്നു. ക്രിക്കറ്റ് താരങ്ങളിൽ ഒരാളുടെ ഭാര്യാപിതാവിെൻറ പേരിലാണ് ഹോട്ടൽ ലൈസൻസ്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ പല ഉന്നതരും ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.