മുൻ മഹാരാഷ്ട്ര മന്ത്രി അനിൽ ദേശ്മുഖിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
text_fieldsമുംബൈ: കള്ളപ്പണക്കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിെൻറ നഗരത്തിലെയും നാഗ്പുരിലെയും വീടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. സി.ആർ.പി.എഫ് ഉൾപ്പെടെ കനത്ത സുരക്ഷ സന്നാഹങ്ങളോടെയായിരുന്നു തിരച്ചിൽ. ദേശ്മുഖിെൻറയും കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണുകളും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. മൂന്ന് മാസത്തിനിടെ പത്ത് ബാറുടമകളിൽ നിന്ന് ദേശ്മുഖ് നാല് കോടി രൂപ കൈപ്പറ്റിയതിന് തെളിവുകണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനയെന്ന് ഇ.ഡി അവകാശപ്പെട്ടു. മന്ത്രിയായിരിക്കെ ദേശ്മുഖിെൻറ സഹായികളായിരുന്ന സഞ്ജയ് പാണ്ഡെ, കുന്തൻ ഷിണ്ഡെ എന്നിവരെ ചോദ്യംചെയ്തു.
ബാർ, റസ്റ്റാറന്റ് ഉടമകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചു നൽകാൻ അസി.ഇൻസ്പെക്ടർ സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ പൊലീസ് കമീഷണർ പരമ്പീർ സിങ്ങിെൻറ ആരോപണത്തിൽ ബോംെബ ഹൈകോടതി നിർദേശത്തെത്തുടർന്ന് സി.ബി.െഎ കേസെടുത്തിട്ടുണ്ട്. പദവി ദുരുപയോഗം ചെയ്ത് തനിക്ക് നേരിട്ടും അല്ലാതെയും ബന്ധമുള്ള കമ്പനികൾക്ക് ദേശ്മുഖ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.െഎ ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ടാണ് ഇ.ഡിയും കേസെടുത്തത്ത്. സി.ബി.െഎ അന്വേഷണ ഉത്തരവിനെ തുടർന്നാണ് ദേശ്മുഖ് മന്ത്രിപദം രാജിവെച്ചത്.
രാമക്ഷേത്രത്തിന് ഭൂമി വാങ്ങിയതിലെ അഴിമതിയും സി.ബി.െഎ, ഇ.ഡി അന്വേഷണത്തിന് യോഗ്യമാണെന്നും ബി.ജെ.പി അതിന് പ്രമേയം പാസാക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പരിഹസിച്ചു.
മന്ത്രിമാരായ അജിത് പവാറിനും അനിൽ പരബിനുമെതിരെ സി.ബി.െഎ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ദേശ്മുഖിെൻറ വസതികളിൽ ഇ.ഡി റെയ്ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.