സാമ്പത്തിക ക്രമക്കേട്: സാക്കിർ നായിക്കിനെതിരെ കേസ്
text_fieldsമുംബൈ: ഇസ്ലാമിക പ്രചാരകന്‍ ഡോ. സാകിര്‍ നായികിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി ) കേസെടുത്തു. സാകിര്‍ നായികിന്‍െറ വിദ്യാഭ്യാസ, മാധ്യമ കമ്പനികളിലും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലും നടന്ന പണമിടപാടുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡി കേസെടുത്തത്. ജനങ്ങളില്‍ മതസ്പര്‍ധ ഉണ്ടാക്കിയതിനും യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിച്ചതിനും യു.എ.പി.എ നിയമപ്രകാരം നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സാകിര്‍ നായികിനെതിരെ കേസെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തിരുന്നു. എന്‍.ഐ.എ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പണമിടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ അപാകത കണ്ടത്തെിയതായും ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം നേരത്തെ മുംബൈ പൊലീസിന്‍െറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും നായികിനെതിരെ അന്വേഷണം നടത്തിയിരുന്നു. സാകിര്‍ നായിക്, ഭാര്യ, പിതാവ് എന്നിവര്‍ ഡയറക്ടര്‍മാരായ കമ്പനികളിലെ പണമിടപാടാണ് അന്വേഷിക്കുന്നത്. എന്നാല്‍, ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അധികൃതര്‍ ഇതുവരെ അവസരം നല്‍കിയില്ളെന്ന് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. വിദേശത്ത് കഴിയുന്ന സാകിര്‍ നായികുമായി ബന്ധപ്പെടാന്‍ അന്വേഷണ ഏജന്‍സി തയാറായിട്ടില്ളെന്നും അന്വേഷണങ്ങളോട് സഹകരിക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.