സാന്റിയാഗോ മാർട്ടിന്റെ 457 കോടിയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 457 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു.
സിക്കിം സർക്കാർ ലോട്ടറി കേരളത്തിൽ വിൽപന നടത്തിയതിലൂടെ സിക്കിം സർക്കാറിന് 910 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് സാന്റിയാഗോ മാർട്ടിന്റെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചത്.
ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ മാർട്ടിന്റെയും കുടുംബാംഗങ്ങളുടെയും കോയമ്പത്തൂരിലെയും ചെന്നൈയിലെയും വീടുകളിലും കോയമ്പത്തൂരിലെ കമ്പനിയിലും റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.