അനധികൃത സ്വത്ത്: വീർഭദ്ര സിങ്ങിന് വീണ്ടും സമൻസ്
text_fieldsന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന് വീണ്ടും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സമൻസ്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം ഹാജരാകാത്തതിനെ തുടർന്നാണ് ഏപ്രിൽ 20ന് അന്വേഷണ സംഘത്തിന് മുന്നിലെത്താൻ നിർദേശിച്ച് വീണ്ടും സമൻസ് അയച്ചത്. എന്തുകൊണ്ട് വീർഭദ്ര സിങ് ഇന്നലെ ഹാജരായില്ല എന്നത് വ്യക്തമല്ല. 10 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ വീർഭദ്ര സിങ്ങിനും ഭാര്യക്കുമെതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചതിെൻറ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നടപടി.
മുമ്പും ഡയറക്ടറേറ്റ് ഇദ്ദേഹത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും ഒൗദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. ഭാര്യയെയും മകനെയും ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. 2009-11 കാലത്ത് കേന്ദ്ര സ്റ്റീൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് വീർഭദ്ര സിങ്ങിനും കുടുംബത്തിനുമെതിരായ പ്രധാന ആരോപണം. കേന്ദ്ര മന്ത്രിയായിരിക്കെ യഥാർഥത്തിൽ ഉണ്ടായിരിക്കേണ്ട വരുമാനത്തിെൻറ 192 ശതമാനം അധികം സ്വത്ത് ഇദ്ദേഹം സമ്പാദിച്ചുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.