എയർസെൽ– മാക്സിസ് കേസ്: വിധിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: എയർസെൽ–മാക്സിസ് ഇടപാട് സംബന്ധിച്ച അഴിമതി കേസിൽ മാരൻ സഹോദൻമാരെ കുറ്റവിമുക്തരാക്കിയ ഡൽഹി പട്യാല ഹൗസ് കോടതിയുടെ വിധിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിരിക്കുന്ന വസ്തുക്കൾ മാരൻ സഹോദരൻമാർക്ക് വിട്ടു നൽകരുതെന്നും കോടതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരൻ സഹോദരൻ കലാനിധി മാരൻ എന്നിവരാണ് കേസിലെ പ്രതികൾ
അഴിമതിക്കേസും അനധികൃത പണമിടപാട് കേസുമാണ് ഇരുവര്‍ക്കുമെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ടെലികോം മന്ത്രിയായ സമയത്ത് ദയാനിധി മാരന്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസ്, എയര്‍സെല്ലിന് നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും അതേതുടര്‍ന്നാണ് താന്‍ കമ്പനി വിറ്റതെന്നും മാക്സിസ് സ്ഥാപകന്‍ ശിവശങ്കരന്‍ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. ഇത് തെളിയിച്ചാലും മാരനെതിരായ കേസ് നിലനില്‍ക്കില്ളെന്ന നിലപാടാണ് സി.ബി.ഐ കോടതി കൈക്കൊണ്ടത്.
മാരന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ വൈരമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി സി.ബി.ഐയോടും കേന്ദ്രസര്‍ക്കാറിനോടും നേരത്തെ ചോദിച്ചിരുന്നു. കോടി രൂപയുടെ ഫോണ്‍ ബില്‍ അടക്കാനുണ്ടെന്ന പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യാന്‍ മുതിരുന്നതെന്തിനാണെന്ന് അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയോട് കോടതി ചോദിച്ചു. 2013ല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇത്രകാലം എന്തു ചെയ്യുകയായിരുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.
അന്വേഷണത്തിന്‍െറ ഭാഗമായി ചോദ്യം ചെയ്യാനാണ് അറസ്റ്റെന്ന രോഹതഗിയുടെ വാദം അന്ന് സുപ്രീംകോടതി തള്ളി. ഒൗദ്യോഗിക ബംഗ്ളാവുകളില്‍ കാലാവധി കഴിഞ്ഞും ആളുകള്‍ താമസിക്കുന്നതിനെ അഴിമതിയെന്ന് നിങ്ങള്‍ വിളിക്കുമോയെന്നും അറ്റോണി ജനറലിനോട് കോടതി ചോദിച്ചു. ഒരു സാമ്പത്തിക കുറ്റകൃത്യത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കാന്‍ മുന്നോട്ടുവെക്കുന്ന കാരണങ്ങള്‍ വിശദമാക്കാനും സുപ്രീംകോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.