സിദ്ദീഖ് കാപ്പനെയും മറ്റും എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു
text_fieldsന്യൂഡൽഹി: ഹാഥറസ് യാത്രക്കിടയിൽ ഉത്തർ പ്രദേശ് പൊലീസ് പിടികൂടിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അടക്കം നാലു പേരെ മഥുര ജയിലിൽ എത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ദുരുദ്ദേശ്യപരമായ രീതിയിലുള്ള പണമിടപാടുകൾ ഇവരുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്നറിയാൻ മഥുര കോടതി അനുമതി തേടിയ ശേഷമാണ് ചോദ്യം ചെയ്യൽ.
ഹാഥറസിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനും ഡൽഹി വംശീയാതിക്രമത്തിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് എത്രത്തോളം ബന്ധമുണ്ടെന്ന അന്വേഷണം യു.പി പൊലീസിനു പുറമെ എൻഫോഴ്സ്മെൻറും നടത്തുന്നുണ്ട്. പോപുലർ ഫ്രണ്ടിനു പിന്നാലെയുള്ള അന്വേഷണത്തിെൻറ ഭാഗമായാണ് നാലു പേരെയും പിടികൂടിയത്.
പിന്നീട് ദേശദ്രോഹ കുറ്റവും യു.എ.പി.എ പ്രകാരമുള്ള വകുപ്പുകളും ചുമത്തി. സിദ്ദീഖ് കാപ്പെൻറ ജാമ്യത്തിന് അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ കേരള പത്രപ്രവർത്തക യൂനിയൻ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.