കള്ളപ്പണം വെളുപ്പിക്കൽ: അഭിഷേക് ബാനർജി ഇ.ഡിക്കു മുന്നിൽ
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിലെ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി ചോദ്യംചെയ്യലിന് ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായി. രാവിലെ 11ന് എത്തിയ അഭിഷേകിനെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു.
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ഇ.ഡിയുടെ സെൻട്രൽ ഡൽഹിയിലെ പുതിയ ഓഫിസിൽ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് ഹാജരായത്. ഭാര്യ രുജിരയും ഒപ്പമുണ്ട്. ചൊവ്വാഴ്ച ഇതേ കേസിൽ അവരെയും ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തക്ക് പകരം ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസുകളെ ചോദ്യംചെയ്ത് ഇവർ നൽകിയ ഹരജി മാർച്ച് 11ന് ഡൽഹി ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ ഇ.ഡി സമൻസ് വന്നത്. അസൻസോളിലും സമീപത്തുമുള്ള ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കൽക്കരി അഴിമതി നടന്നതായി ആരോപിച്ച് സി.ബി.ഐ 2020 നവംബറിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.