ഇ.ഡി വെട്ടുകിളികളെ പോലെ- അശോക് ഗെഹ്ലോട്
text_fieldsജയ്പൂർ: ഇ.ഡി പാകിസ്താനിൽ നിന്ന് വരുന്ന വെട്ടുകിളികളെ പോലെയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. അന്വേഷണ ഏജൻസി അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനുപകരം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കാനും സർക്കാരുകളെ അസ്ഥിരപ്പെടുത്താനുമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജൻസികളുടെ വിശ്വാസ്യത കുറഞ്ഞു വരികയാണെന്നും ഇ.ഡി സ്വന്തം താൽപ്പര്യത്തിനല്ല പ്രവർത്തിക്കുന്നതെന്നും റെയ്ഡുകൾ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കു നേരെ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്രയുടെ മക്കളെ ഇ.ഡി വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു ഗെഹ്ലോട്ടിന്റെ പരാമർശം. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ 25 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുകയാണ്.
സെപ്തംബർ ഒന്നിനും രാജസ്ഥാനിലെ നിരവധി നഗരങ്ങളിൽ ഇ.ഡി സമാനമായ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ രാജസ്ഥാൻ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.